Wednesday, May 30, 2007

മൂന്നാര്‍ - പാര്ട്ടി യില്‍ തര്ക്കം ഉണ്ടായിരുന്നു

മൂന്നാര്‍ - പാര്‍ട്ടിയില്‍ തര്‍ക്കം ഉണ്ടായിരുന്നു

മൂന്നാര്‍ ഒഴിപ്പിക്കല്‍ സംഘത്തിലെ അംഗങ്ങളെ സംബന്ധിച്ചു് പാര്‍ട്ടിയില്‍ തര്‍ക്കം ഉണ്ടായിരുന്നു, എങ്കിലും മുഖ്യമന്ത്രിയുടെ ശക്തമായ നിലപാടാണു് കാര്യങ്ങള്‍ ഇത്രയെങ്കിലും വരെ എത്തിച്ചതെന്നു് പ്രവാഹം ദ്വൈവാരിക എഴുതുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കു് ചന്ദ്രശേഖരന്‍ നായരുടെ ലേഖനം വായിയ്ക്കുക. ദിനപത്രത്തിലെ പ്രധാനവാര്‍ത്ത.

Friday, May 11, 2007

ഇന്നേയ്ക്കു് ഒരാഴ്ച

ബൂലോഗത്തിനു വേണ്ടി തുടങ്ങിയ ദിനപത്രം.കോം, ബ്ലോഗ്ഗറില്‍ നിന്നു കരമൊഴിവായി കിട്ടിയ പത്തുസെന്റില്‍ സ്വന്തമായി ഒരു ബ്ലോഗുകൂടി ആരംഭിച്ചിരിക്കുന്ന വിവരം സസന്തോഷം എല്ലാവരേയും അറിയിച്ചു കൊള്ളട്ടെ. ദിനപത്രത്തെ കുറിച്ചുള്ള അറിയിപ്പുകളും വിവരങ്ങളും ഇവിടെ നിങ്ങള്‍ക്കു കാണാം. വേറെയൊന്നും കാര്യമായി ഇവിടെ എഴുതാനുദ്ദേശിക്കുന്നില്ല.

ദിനപത്രം.കോം
തുടങ്ങിയിട്ടു് ഇന്നേയ്ക്കു് വിജയകരമായ ഒരാഴ്ച പൂര്‍ത്തിയാക്കി.